Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flowers Were

Thrissur

വി​ടപ​റ​ഞ്ഞവ​ർ​ക്ക് പ്ര​ണാ​മ​പ്പൂ​ക്ക​ള​ർ​പ്പി​ച്ചു

വ​ട​ക്കാ​ഞ്ചേ​രി: 19 പേ​രു​ടെ ജീ​വ​ന​പ​ഹ​രി​ച്ച കു​റാ​ഞ്ചേ​രി മ​ഹാ​ദു​ര​ന്ത​ത്തി​ന്‍റെ എ​ട്ടാം വാ​ർ​ഷി​കദി​ന​ത്തി​ൽ നാ​ട് വി​ട പ​റ​ഞ്ഞ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന പ്ര​ണാ​മ​പ്പൂ​ക്ക​ള​ർ​പ്പി​ച്ചു. 19 നി​ല​വി​ള​ക്കു​ക​ളു​ടെ ദീ​പ​പ്ര​ഭ​യി​ൽ അ​വ​ർ ജ്വ​ലി​ച്ചു.

2018 ലെ ​സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ക​ഴി​ഞ്ഞ് അ​ന്തി​യു​റ​ങ്ങാ​ൻ കി​ട​ന്ന​വ​ർ ഒ​രി​ക്ക​ലും തി​രി​കെ​വ​രാ​ത്ത ലോ​ക​ത്തേ​ക്ക് വി​ടപ​റ​ഞ്ഞ് പോ​യ​ത് ഇ​ന്നും നാ​ടി​ന് നൊ​മ്പ​ര​മാ​ണ്.
അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ല​യി​ടി​ഞ്ഞു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മു​ൾ​പ്പ​ടെ 19 പേ​രാ​ണ് ഇ​വി​ടെ വി​ധി​ക്കുകീ​ഴ​ട​ങ്ങി​യ​ത്.

കു​റാ​ഞ്ചേ​രി സെന്‍ററി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ പ​ന്ത​ലി​ൽ ഒ​രു​ക്കി​യ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഛായാ​ചി​ത്ര​ങ്ങ​ളി​ൽ ബ​ന്ധു​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രു​മു​ൾ​പ്പ​ടെ​യു​ള്ള​വ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

ച​ട​ങ്ങ് കെ ​രാ​ധാ​കൃ​ഷ്‌​ണ​ൻ എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം ​എ​ൽ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ത്തി.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ മി​നി അ​ര​വി​ന്ദ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ പി.എ​ൻ. സു​രേ​ന്ദ്ര​ൻ, തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ശാ​ന്ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് എ​സ്എഎ ആ​സാ​ദ് തു​ട​ങ്ങിയവർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

Latest News

Corehub Up